Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സര്‍ക്കാറിന്റെ വികസനനേട്ടം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും: മന്ത്രി മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എല്‍ഡിഎഫ് വടകര മുനിസിപ്പല്‍ ഏരിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊതുവേ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ അനുകൂലമാണ് എന്ന് തിരിച്ചറിവാണ് പൊതുവേ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും വടകര മുന്‍സിപ്പല്‍ ഭരണം വിലയിരുത്തപ്പെടും. ആ ഭരണം വിലയിരുത്തപ്പെട്ടു കഴിഞ്ഞാല്‍ ഒരു സംശയവുമില്ല എല്‍ഡിഎഫിന് 2020 ല്‍ ലഭ്യമായ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി വീണ്ടും വടകര മുനിസിപ്പാലിറ്റിയില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് കരുതുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടെങ്കില്‍ ആ പദ്ധതി ലക്ഷ്യത്തില്‍ എത്തുന്നതിന് ഏത് പ്രതിസന്ധിയുണ്ടെങ്കിലും അത് തട്ടിമാറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്ന സര്‍ക്കാരിന്റെ പേരാണ് എല്‍ഡിഎഫ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു.

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സി.കുമാരന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി. ഭാസ്‌കരന്‍, ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, പി. സുരേഷ് ബാബു, ബാബു കൊയിലോത്ത്, സി.രാമകൃഷ്ണന്‍, കെ.സി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix