Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

26-മത്  കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം തിരുരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം
27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി തിരൂരിൽ തുടക്കമാവും.
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ  കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയക്കുന്നു . 105ഓളം ഇനങ്ങളിലാണ്  മത്സരങ്ങൾ നടക്കുന്നത്.


കലാമേളയുടെ ഒന്നാം ദിവസമായ 27ന് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരങ്ങളാണ് പ്രധാനമായും നടത്തപ്പെടുന്നത്.
തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയാവും. എസ്. എസ്. എം പോളിടെക്നിക് കോളേജ് , ഗവൺമെൻറ് എൽപി സ്കൂൾ തെക്കുമുറി ( പഞ്ചമി ) , വ എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരൂർ എന്നിവയാണ് മറ്റ് വേദികൾ  .
തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് പ്രധാന വേദികളും നാല് ഹാളുകളും ക്രമീകരിച്ചിരിക്കുന്നു. പോളിടെക്നിക് കോളേജിൽ ഒരു വേദിയും , ജിഎൽപിഎസ് തെക്കുമുറിയിൽ ഒരു വേദിയും ക്രമീകരിച്ചിട്ടുണ്ട്. 28ന് ബാൻഡ് ഡിസ്പ്ലേ മത്സരമാണ് എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്.

ദിന്നശേഷി സൗഹൃദമായി പ്രത്യേകം റാമ്പടക്കം സജ്ജമാക്കിയ വേദികളിലാണ് മത്സരങ്ങൾ നടക്കുക. മത്സരാർത്ഥികൾക്കുള്ള താമസ സൗകര്യങ്ങൾ കെ എച്ച് എം എച്ച് എസ് ആലത്തിയൂർ , ദാറുൽ ഖുർആൻ റസിഡൻഷ്യൽ സ്കൂൾ ആലത്തിയൂർ , ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , ഫാത്തിമ മാതാ ഇ. എം.  എൽപി സ്കൂൾ , ജി. എം യുപിഎസ് തിരൂർ , ജിഎം എൽപിഎസ് തൃക്കണ്ടിയൂർ , എം. ഡി.പിഎസ് യു പി. എസ് ഏഴൂർ , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏഴൂർ , ജെ. എം എച്ച് പരന്നേക്കാട് . ജി. വി. എച്ച് എസ്. എസ്  ഗേൾസ് തിരൂർ , ജി. എം. യു .പി . എസ്. ബി.പി. അങ്ങാടി എന്നിവിടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

ആയിരത്തോളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കുവാൻ പാകത്തിലുള്ള  ഭക്ഷണ പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും മത്സരാർത്ഥികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണം , ചായ , അത്താഴം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കലോത്സവം വ്യാഴാഴ്‌ച രാവിലെ 9. 30 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ. കെ. എസ്  ഐ. എ. എസ് നിർവ്വഹിക്കും. സന്തോഷ് സി.എ അഡീഷണൽ പൊതുവി ദ്യാഭ്യാസ ഡയറക്ടർ (അക്കാഡമിക് ) അധ്യക്ഷത വഹിക്കും തുഞ്ചത്തെഴുത്ത ച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ . പ്രസാദ് മുഖ്യാതിഥിയാവും. മറ്റു പ്രമുഖരും പങ്കെടുക്കും.

Recent News

Advertisement
WhiteswanTV Footer