കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പുരോഗമന അഭിഭാഷക വേദി അഭ്യര്‍ഥിച്ചു.
വടകര കേളുവേട്ടന് സ്മാരകത്തില്‍ നടന്ന കണ്വെന്ഷന് കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.കെ.നാരായണന് അധ്യക്ഷത വഹിച്ചു. പി.വസന്തം, സനോജ്.എ, ജ്യോതി കുമാര്‍, സ്മിത.ഇ, രാഹുലന്.വി.പി എന്നിവര്‍ സംസാരിച്ചു. എം.സിജിത്ത് സ്വാഗതവും സുഭാഷ്.ആര് നന്ദിയും പറഞ്ഞു. പ്രചരണത്തിനായി ഇ.ജ്യോതി കുമാര്‍ (ചെയര്മാന്), ബൈജു രാഘവന്, ലതിക ശ്രീനിവാസന് (വൈസ് ചെയര്‍), വി.പി.രാഹുലന് (കണ്‍വീനര്‍), ഇ.സിജിത്ത്, ആര്.സുഭാഷ് (ജോ. കണ്‍വീനര്‍), വി.സുരേഷ് ബാബു (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.




