സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുന്നോത്ത് പറമ്പിൽ എൽഡിഎഫിന് തലവേദനയായി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം വിമതനായി മത്സര രംഗത്ത്

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഔദ്യോഗിക ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ സി.പി.എം മുൻ നേതാവ് വിമതനായി മത്സരിക്കുന്നത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വാർഡിൽ സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ടായിട്ടും സീറ്റ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) നൽകിയതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

വിമത നീക്കം മുന്നണിയിൽ:രണ്ട് തവണ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുള്ള സി.പി.എം പുത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം കെ. രാജുവാണ് വിമതനായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ ആർ.ജെ.ഡിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ സി.പി.എമ്മിനുള്ള വാർഡാണ്.

സി.പി.എമ്മിന് സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധം ശക്തമായതോടെ, കെ. രാജുവിന് വോട്ട് ചെയ്യാൻ പാർട്ടി അണികളിൽ ഒരു വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന.ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്നവർ പരസ്പരം പോരടിക്കുന്നത് മുന്നണിക്ക് ക്ഷീണമാകുമോ എന്ന ആശങ്ക ആർ.ജെ.ഡി അണികൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. വിമത സ്ഥാനാർത്ഥിത്വം പിൻവലിക്കാത്തതിലെ അമർഷം അവർക്കിടയിൽ ശക്തമാണ്

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ

കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ

Read More »

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ

Read More »
Advertisement