കോഴിക്കോട് : എൽഐസിയിൽ (LIC) ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു.ഫാറൂഖ് കോളേജിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ഡോ. എം ഷിലുജാസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, സമഗ്ര ഇൻഷുറൻസ് നിയമഭേദഗതി ഉപേക്ഷിക്കുക, വനിതാ സംവരണ ബിൽ പ്രയോഗവൽക്കരിക്കുക, പൊതുമേഖലാ ഇൻഷുറൻസ് വ്യവസായത്തെ ശക്തിപ്പെടുത്തുക എന്നീ സുപ്രധാന പ്രമേയങ്ങളും കൺവെൻഷൻ അംഗീകരിച്ചു.വനിതാ സബ്കമ്മിറ്റി കൺവീനർ ടി ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എഐഐഇഎ വൈസ് പ്രസിഡൻ്റ് പി പി കൃഷ്ണൻ, എൽ ഐസിഇയു ഡിവിഷൻ ജനറൽ സെക്രട്ടറി എം ജെ ശ്രീരാം, കെ രേഖ, ദിബ്ന ദിനേശ്, കെ പി ബിന്ദു, പി എം ബീന, എൻ വി പ്രമീള, പി രജില, പി കെ ഭാഗ്യബിന്ദു, ബിന്ദു ശങ്കർ, എം വിജിഷ, എൻ പി ശ്രീലത, കെ നിഷ എന്നിവർ ചർച്ചകളിൽ സംസാരിച്ചു.എ ഡി പൂർണിമ, പി കെ ഭാഗ്യബിന്ദു, വി കെ ഷഹാന എന്നിവരടങ്ങിയ പ്രിസിഡിയമാണ് കൺവൻഷനിൽ പങ്കെടുത്തത്.
എൽഐസി ഗെയിംസ് ചെസ് ടൂർണമെൻ്റിൽ മൂന്നാംസ്ഥാനം നേടിയ ബിന്ദു കെ സരിതയെ എസ്ഇസെഡ്ഐഇഎഫ് ജോയിൻ്റ് സെക്രട്ടറി ഐ കെ ബിജു അനുമോദിച്ചു.ജോയിൻ്റ് കൺവീനർ സി എച്ച് സപ്ന സ്വാഗതവും ജോയിൻ്റ് കൺവീനർ വി കെ ഷഹാന നന്ദിയും പറഞ്ഞു.










