Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിനാചരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം ബോധവത്കരണ റാലിയും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വട്ടംകുളം സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം നിർവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പി. മണിവർണൻ, വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ എന്നിവർ സംസാരിച്ചു.

ആരോഗ്യ പ്രവർത്തകരായ സി. സരള, സതീഷ് അയ്യാപ്പിൽ, കെ.ജി. നിനു, കെ. മഹിള, സി. ബീന, പി. ശ്രീഷ്മ, വിനീത വിനോദ്, പി.പി. രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ എയ്ഡ്സ് ബോധവൽക്കരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. റാലിയിൽ എൻ.എസ്.എസ് പ്രവർത്തകരും വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

Advertisement
WhiteswanTV Footer