പാലക്കാട് : കൂട്ടുപാതയിൽ യാത്രയ്ക്കിടെ ‘ഫിക്സ്’ അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ കെഎസ്ആർടിസി ഡ്രൈവർ ബസിനെ ഡിവൈഡറിൽ ഇടിച്ചുനിർത്തി. വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അൻസാരിയുടെ അതിവേഗ തീരുമാനമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
ബസിൽ യാത്ര ചെയ്തവർക്കും പുറത്തുള്ള വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കില്ല. ബസിന് ചെറിയ കേടുപാടുകൾ മാത്രമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ ഡ്രൈവർക്ക് ചികിത്സ നൽകുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു.






