കോഴിക്കോട്: ബിജെപി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സ്ഥാനാർത്ഥി സംഗമവും റാലിയും സംഘടിപ്പിച്ചു. ചടങ്ങ് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻറ് കെ. പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം ആർ. മഞ്ജുനാഥ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സി. പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഹരിദാസ് പൊക്കിണാരി, അനിൽ കുമാർ സി. മമ്മിളി, കെ. നിത്യാനന്ദൻ, എൻ. കെ. റീനകുമാരി, എ. കെ. പ്രദീപ് കുമാർ, എ. വി. പുഷ്പാകരൻ എന്നിവർ വിവിധ ഘട്ടങ്ങളിൽ സംസാരിച്ചു.






