തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കർശന നടപടിക്ക് പാർട്ടി തയ്യാറാകുന്നുവെന്ന് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
എം.എൽ.എ സ്ഥാനത്ത് തുടരണമോ ഇല്ലയോ എന്നത് രാഹുല്‍ മാങ്കൂട്ടത്തിൽ സ്വയം തീരുമാനിക്കേണ്ടതാണെന്നും അത് പാർട്ടി നിർണ്ണയിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. “പാർട്ടിയുടെ നിലപാടിനെതിരെ പോകുന്നവർക്ക് പുറത്ത് പോകാം. കാര്യങ്ങൾ ഞാൻ കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.






