കോട്ടയം : നഗരത്തിലുള്ള രാമവർമ യൂണിയൻ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള വെറ്ററൻസ് ഡബിൾ ടെന്നീസ് ടൂർണമെന്റ് ‘ഡബിൾസ് സ്ലാം’ ആറു, ഏഴു തീയതികളിൽ രാമവർമ യൂണിയൻ ക്ലബ്ബിൽ നടക്കും. ക്ലബ് കോർട്ടിൽ വിവിധ വിഭാഗകളിലായി മത്സരം നടക്കും. 35–49, 50–64, 65 പ്ലസ് എന്നീ മൂന്നു പ്രായ വിഭാഗങ്ങളിലാണു മത്സരം. ഈ മാസം അറിന് രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും.






