കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 48-ാം ഡിവിഷനിലെ ബേപ്പൂർ പോർട്ടിലെ എൻഡിഎ സ്ഥാനാർത്ഥി ബേപ്പൂരിൽ കൺവെൻഷൻ നടത്തി. വികസന മുരടിപ്പിൽ നിന്നും മണ്ഡലത്തിന്റെ മോചനത്തിന് വേണ്ടി താമരയടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി വിന്ധ്യ സുനിൽ അഭ്യർത്ഥിച്ചു. ‘മാറാത്തത് ഇനി മാറും’, മോദി സർക്കാരിന്റെ വികസന നയങ്ങളിൽ ഊന്നി സംസാരിച്ച സ്ഥാനാർത്ഥി ബേപ്പൂർ പോർട്ടിന്റെ സമ്പൂർണ്ണ വികസനം ഉറപ്പു നൽകി.






