Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി ഇത്തവണ വലിയ കുതിപ്പ് നടത്തുമെന്നും നേതാക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഇടതുവലതു മുന്നണികളോടുള്ള അതൃപ്തി വ്യാപകമായതിനാല്‍ വടകര നഗരസഭയില്‍ ബിജെപി ഇത്തവണ വലിയ കുതിപ്പ് നടത്തുമെന്നും ഭരിക്കാനാവശ്യമായ സീറ്റുകള്‍ നേടുമെന്നും നേതാക്കള്‍ പറഞ്ഞു. 25 സീറ്റുകള്‍ ബിജെപി സ്വന്തമാക്കുമെന്ന് വടകര പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസില്‍ നേതാക്കള്‍ അവകാശപ്പെട്ടു.

വടകരയില്‍ കാലാനുസൃതമായ പുരോഗതിയില്ല. അതേസമയം കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ വടകരയിലും എത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് നഗരഭരണത്തില്‍ വ്യാപകമായിരിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അഴിമതി ഭരണം സഹിക്കാനാവാത്ത സ്ഥിതിയാണ്. നിരവധി ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മുനിസിപ്പാലറ്റിയിലെ റോഡുകള്‍ തകര്‍ന്നിരിക്കുന്നു. ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ തയ്യാറാവുന്നില്ല. ലിങ്ക് റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടിന് പകരം സംവിധാനമില്ല. ശ്മശാനം പ്രവര്‍ത്തനക്ഷമമല്ല. അഴുക്കുചാല്‍ ഫലപ്രദമല്ല. മതിയായ കളിസ്ഥലമില്ല. വ്യാപാര മേഖല സ്തംഭിച്ചുനില്‍ക്കുന്നു. ഭരണപരാജയം മാത്രമേ കാണാനുള്ളൂവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വടകര റെയില്‍വെ സ്റ്റേഷന്‍ നവീകരണവും ജില്ലാ ആശുപത്രി വികസനവും കേന്ദ്രത്തിന്റെ മിടുക്കാണെന്ന കാര്യം ഇവര്‍ ചൂണ്ടിക്കാട്ടി.


കേന്ദ്ര സര്‍ക്കാറിന്റെ പല പദ്ധതികളും നഗരസഭയുടെ പേരില്‍ ചാര്‍ത്തുന്ന സ്ഥിതിയാണ്. കേന്ദ്ര ഭരണത്തിലെ മികവ് വടകരയിലും വേണമെന്ന് ജനം ആഗ്രഹിക്കുന്നു. ഇതിന് ബിജെപി വിജയിക്കണമെന്ന ചിന്തയിലാണ് നാട്ടുകാര്‍.
സംസ്ഥാനത്ത് തന്നെ ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് വടകര. ഇതിനു പരിഹാരം കാണുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ബിജെപി വന്നാല്‍ വലിയ മാറ്റമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു. 48 അംഗ വടകര മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 46 വാര്‍ഡുകളിലാണ് എന്‍ഡിഎ മത്സരിക്കുന്നത്. മൂന്ന് കൗണ്‍സിലര്‍മാരില്‍ രണ്ടു പേര്‍ വീണ്ടും ജനവിധി തേടുന്നതായും നേതാക്കള്‍ പറഞ്ഞു.


വടകര മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് എ.വി.ഗണേഷ്, സെക്രട്ടറി വി.ഷല്‍നേഷ്, ട്രഷറര്‍ വി.ടി.വിനീഷ് എന്നിവര്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് വി.പി.പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് വളയം സ്വാഗതവും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer