കോഴിക്കോട് : കോഴിക്കോട് ഉണ്ണിപ്പറമ്പത്ത്താഴം കർപ്പൂരാഴി മഹോത്സവം ഡിസംബർ 6 ശനിയാഴ്ച്ച വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രഥമ കർപ്പൂരാഴി മഹോത്സവം ആയതിനാൽ തന്നെ എല്ലാ ഭക്തജനങ്ങളുടെയും മഹനീയമായ സാന്നിധ്യം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അന്നദാനം, ചെണ്ടമേളം, താലപ്പൊലി, കാവടിയാട്ടം, ഭക്തിഗാന സുധ, സ്വാമി ഭിക്ഷ എന്നീ പരിപാടികളും ഉണ്ടാകുന്നതായിരിക്കും. വൈകീട്ട് 6 മണിയോടെ കർപ്പൂര ദീപം തെരുവത്ത് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






