കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ യുവാവ് കുഴഞ്ഞ് വീണു. പത്തനംതിട്ട സ്വദേശി സജിയാണ് കുഴഞ്ഞു വീണത്.
മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. വീണയുടനെ സജിയെ കസേരയിലിരുത്തി ആളുകൾ സ്റ്റേജിന് പിന്നിലേക്കെത്തിച്ചു.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ. ജോ ജോസഫ് വേദിയിൽനിന്നിറങ്ങി സ്റ്റേജിന് പിന്നിലേക്ക് ചെന്ന് ഉടൻ സിപിആർ നൽകി. തുടർന്ന് ഇദ്ദേഹത്തെ ലിസി ആശുപത്രിയിലെത്തിച്ചു.






