കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥികളുടെ പനത്തടി പഞ്ചായത്തിലെ വാർഡ്‌തല പര്യടനം നടത്തി. പാണത്തൂരിൽ കർഷക മോർച്ച സംസ്ഥാന സെകട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടിക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു, തിരഞ്ഞെടുപ്പ് കോഡിനേറ്റർ എം.കെ സുരേഷ്, കൺവിനർ പി കൃഷ്ണകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ പ്രീതി കെ.എസ്, ഒ ജയറാം മാസ്റ്റർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രതീഷ്കുമാർ കെ.എസ്, ആർ.സി രജനിദേവി, കുമാരൻ ബി, മനോജ് കെ.ബി, ദാമു എം, വിനോദ് എം.കെ കെ, ജില്ലാപഞ്ചായത്ത് കുറ്റിക്കോൽ ഡിവിഷൻ സ്ഥാനാർത്ഥി മനുലാൽ മേലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ആതിര സി.എൻ, സിനോജ് കെ.ബി, വാർഡിലെ മറ്റ് സ്ഥാനാർത്ഥികളായ ജയലാൽ എ.ആർ, രഞ്ജു ടി.എസ്, രാമകൃഷ്ണൻ ടി, മഞ്ജുഷ വി, ഭവ്യ ജയരാജ്, ബിനു എ.നായർ, സ്‌മിത എം.കെ, ജയന്തി ബി, രമ്യ സത്യൻ, സരളകുമാരി കെ.സി എന്നിവർ സംസാരിച്ചു.






