Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് കുടുംബസംഗമത്തിൽ ഭരണവ്യതിയാന സൂചന ചർച്ചയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണത്തിന്റെ ഭാവി ദിശ നിർണ്ണയിക്കുന്നതാകുമെന്ന് പാണക്കാട് സയ്യിദ് മുഈനലിതങ്ങൾ അഭിപ്രായപ്പെട്ടു. കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് മെഗാ കുടുംബസംഗമം പണ്ടാരപ്പറമ്പ് കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യം മനസ്സിലാക്കി വോട്ടർമാർ വിജയം ആരെ അനുകൂലിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കുമെന്നും, ഈ തിരഞ്ഞെടുപ്പിലൂടെ വരുന്ന സന്ദേശം സംസ്ഥാന തലത്തിൽ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് വോട്ടുകൾ തകർത്തു മാറ്റാനുള്ള എൽ.ഡി.എഫ് ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനാധിപത്യവ്യവസ്ഥയിൽ വോട്ടർ ഐക്യം അത്യന്താപേക്ഷിതമാണെന്നും, ജനങ്ങളുടെ യഥാർത്ഥ നിലപാട് മറിച്ചുവയ്ക്കാനുള്ള കുതന്ത്രങ്ങൾ തിരിച്ചറിയാൻ കഴിയണമെന്നും മുഈനലിതങ്ങൾ പറഞ്ഞു. വികസനവും സാമൂഹ്യനീതിയും സാമൂഹിക ഐക്യവും മുൻനിർത്തുന്ന യു.ഡി.എഫ് പദ്ധതികളാണ് ജനങ്ങൾക്ക് നേട്ടം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്കയിൽ ഹനീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. ജാഫർ സാദിഖ്, എൻ. സുബ്രമണ്യൻ, ഒ.പി. നസീർ, ഖാലിദ് കിളിമുണ്ട, സമദ് മാസ്റ്റർ, റഷീദ് കോണോട്ട്, ശശികല, ഒ. മുസ്തഫ , അഡ്വ. പി.പി. സാലിം തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളായ സീന, എ.കെ. ഷൗക്കത്ത്, ഖാദർ മാസ്റ്റർ, മനോജ് കുമാർ, സന്തോഷ് കുമാർ, സരിത വി., അജിഷ, റഹ്മത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer