കൊച്ചി: കൊച്ചിയിൽ അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിലാണ് സംഭവം. കാഞ്ഞിരപ്പിളളി സ്വദേശി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






