തൃശ്ശൂർ: പോർക്കുളം പഞ്ചായത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും പാറേമ്പാടം സെൻററിൽ നടന്നു. സിപിഐഎം ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്തിൽ നടപ്പാക്കിയ പ്രധാന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പൊതുസമ്മേളനത്തിൽ വിശദീകരിച്ചു. തുടർന്ന് സ്ഥാനാർത്ഥികളെ ആദരിച്ചു. ജനക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലും അടിസ്ഥാന സൗകര്യ വികസനവും എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളായി പരിപാടിയിൽ ചൂണ്ടിക്കാട്ടി. പ്രവർത്തകരും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത റാലി തിരഞ്ഞെടുപ്പ് ആവേശം ഉയർത്തിയതായി പ്രദേശത്ത് വിലയിരുത്തുന്നു.



