കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീ നമ്പിടി നാരായണന് സ്വീകരണം നൽകി. കോഴിക്കോട് തോക്കയിൽ പരിസരത്ത് വെച്ച് പ്രവർത്തകരും പ്രദേശവാസികളും അദ്ദേഹത്തിന് സ്വീകരണം നൽകി. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇരു മുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘മറാത്തത് ഇനി മാറുമെന്നും’, പന്നിയങ്കരയിൽ തന്നെ വിജയിപ്പിച്ചാൽ പന്നിയങ്കരയെ ഒരു വികസിത പന്നിയങ്കരയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




