സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കൊട്ടിക്കലാശം ഇന്ന്

പാലക്കാട് : വാശിയേറിയ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ, ചൊവ്വാഴ്ച പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്.

വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും കൊട്ടിക്കലാശത്തിന് സർവസന്നാഹങ്ങളുമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും ആഴ്ചകളായി രാപകൽ വ്യത്യാസമില്ലാതെ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥികളും പ്രവർത്തകരും ഉണ്ടാക്കിയെടുത്ത കൂട്ടായ്മകളുടെ അവസാനഘട്ട ശക്തിപ്രകടനമാവും കൊട്ടിക്കലാശം.

ഗ്രാമപ്പഞ്ചായത്ത് വാർഡുകളും നഗരസഭ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് മുന്നണികൾ കൊട്ടിക്കലാശത്തിനു കോപ്പുകൂട്ടുന്നത്. ഓരോയിടത്തും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവസാനവട്ട പ്രചാരണത്തിന് മുന്നണികൾക്ക് വെവ്വേറെ സ്ഥലം അനുവദിച്ചിട്ടുണ്ട്. സംഘർ‌ഷസാധ്യതയുള്ള ഇടങ്ങളിൽ പോലീസ് സന്നാഹവും ഏർ‌പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.

ത്രികോണമത്സരം നടക്കുന്ന ജില്ലാ ആസ്ഥാനമായ പാലക്കാട് നഗരസഭയിൽ സുൽത്താൻപേട്ട സിഗ്നൽ ജങ്ഷന് അഭിമുഖമായാണ് കൊട്ടിക്കലാശം. ജങ്ഷനിലേക്കെത്തുന്ന വിവിധ റോഡുകളിലാണ് വൈകീട്ട് അഞ്ചോടെ മുന്നണിപ്രവർത്തകരും സ്ഥാനാർഥികളും അണിനിരക്കുക.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുന്നണികൾക്ക് അവസാനവട്ട പ്രചാരണത്തിനായി സുൽത്താൻപേട്ടയിലേക്കുള്ള റോഡുകൾ അനുവദിച്ചിട്ടുണ്ട്. പ്രവർത്തകർ കടന്നുപോകുന്ന വഴികളിലും സുൽത്താൻപേട്ട ജങ്ഷനിലും ഉച്ചതിരിഞ്ഞ് ഗതാഗതനിയന്ത്രണമുണ്ടാകും.

എൻഡിഎ വടക്കന്തറയിൽനിന്ന്ന ഗരസഭയിലെ എൻഡിഎ സ്ഥാനാർഥികളുടെ കൊട്ടിക്കലാശത്തിനായി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വടക്കന്തറ മൈതാനത്തുനിന്ന് പ്രകടനം ആരംഭിക്കും. ബിജെപി, ബിഡിജെഎസ് ജില്ലാ നേതാക്കളും സ്ഥാനാർഥികളും അണിനിരക്കുന്ന പ്രകടനം മാർക്കറ്റ് റോഡ്, ഓവർ ബ്രിഡ്ജ്, ജിബി റോഡ് വഴി സഞ്ചരിച്ച് സുൽത്താൻപേട്ടയിൽ സമാപിക്കും.

യുഡിഎഫ് അഞ്ചുവിളക്ക് പരിസരത്തുനിന്ന് കോട്ടമൈതാനത്തിനു സമീപം അഞ്ചുവിളക്കു പരിസരത്തുനിന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ യുഡിഎഫ് പ്രകടനം ആരംഭിക്കും. ജില്ലാ ആശുപത്രി, കോർട്ട് റോഡ് വഴി സുൽത്താൻപേട്ട ജങ്ഷനിലേക്കാണ് പ്രകടനമെത്തുക. കോൺഗ്രസിന്റെയും മുസ്‌ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെയും നേതാക്കളും സ്ഥാനാർഥികളും പ്രകടനത്തിൽ അണിനിരക്കും.

എൽഡിഎഫ് ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ചൊവ്വാഴ്ച മൂന്നുമണിയോടെ എൽഡിഎഫ് പ്രകടനത്തിന് തുടക്കമാവും. സ്ഥാനാർഥികൾക്കൊപ്പം ജില്ലയിലെ സിപിഎം, സിപിഐ അടക്കമുള്ള ഘടകകക്ഷിനേതാക്കളും പ്രവർത്തകരും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കോളേജ് റോഡ്, ഹെഡ് പോസ്റ്റോഫീസ് റോഡ് വഴി പ്രകടനം സുൽത്താൻപേട്ട സിഗ്നൽ ജങ്ഷനു സമീപം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement