Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉമ്മക്ക് വോട്ട് തേടി മക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : ഉമ്മയുടെ വിജയത്തിനു വേണ്ടി പ്രസംഗവും പാട്ടുമായി പ്രചാരണത്തിൽ സജീവമായി മകൾ. ജില്ല പഞ്ചായത്തിലേക്ക് മൂത്തേടം ഡിവിഷനിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന റൈഹാനത്ത് കുറുമാടന്റെ മകൾ എം.എസ്.എഫ് ദേശീയ സെ ക്രട്ടറി നജുവ ഹനീന കുറുമാടനാണ് പാട്ടും പ്ര സംഗവുമായി വോട്ടർമാരെ സമീപിക്കുന്നത്. കോഴിക്കോട് കൊടിയത്തൂരിൽ സ്കൂൾ അധ്യാപികകൂടിയായ നജുവ ഹനീന ജോലി അവധിയെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ ഓടി നടക്കുമ്പോഴും ഉമ്മയുടെ ജില്ല ഡിവിഷനിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ പ്രസംഗിക്കുന്ന നജുവ നല്ലൊരു പാട്ടുകാരി കൂടിയാണ്. ഡൽഹിയിലും ഹൈദരാബാദിലുമെല്ലാം വിദ്യാർഥി പ്രക്ഷോഭങ്ങളിലും സമ്മേളനങ്ങളിലും തീപൊരി പ്രസംഗം നടത്തിയാണ് ശ്രദ്ധേയയായത്. കഴിഞ്ഞ തവണ ഉമ്മ എടവണ്ണ ഡിവിഷ

നിൽനിന്ന് ജി ല്ല പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോഴും നജുവ പ്രചാരണത്തിന് മുമ്പിലുണ്ടായിരുന്നു. നാടിനെ നയിക്കാൻ കഴിവിൻ്റെ പരമാവധി പ്രയത്നിക്കുമെ ന്ന് പറയുന്ന റൈഹാനത്തും മൂർച്ചയുള്ള വാക്കു കളുമായി മകൾ നജുവ ഹനീനയും അവസാന ദി വസങ്ങളിലെ പ്രചാരണം കൊഴുപ്പിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer