കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ കൊട്ടിക്കയറി എൻ.ഡി.എ.
കൊട്ടിക്കലാശത്തിന്റെ ഭാഗമായി നടന്ന റാലിയിൽ ബാനറുകളും, കൊടി തോരണങ്ങളും, കൗട്ടട്ടുകളും, ഇടത് പക്ഷ സർക്കാരിന്റെ സ്വർണ്ണക്കൊള്ളയെയും, കെടുകാര്യസ്ഥതയെയും പ്രമേയമാക്കിയുള്ള പാരഡി ഗാനങ്ങളാലും അവസാനവട്ട പ്രചാരണവും കൊഴുപ്പിച്ച് എൻ.ഡി.എ പന്നിയങ്കരയിൽ കളം നിറഞ്ഞു. സ്ഥാനാർത്ഥി നമ്പിടി നാരായണൻ നേതൃത്വം നൽകിയ കൊട്ടിക്കലാശത്തിൽ നിരവധി പ്രവർത്തകരും പങ്കാളികളായി.





