Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി: പിവി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുസർക്കാരിനോടുള്ള ജനവികാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയത്തിന്റെ നേതൃത്വത്തിലുള്ള ഭരണരീതി വലിയ തിരിച്ചടിയേറ്റുവെന്നും, മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്നു നയിച്ച കോഴിക്കോട് പോലും പരാജയം രേഖപ്പെടുത്തിയതായും അൻവർ ചൂണ്ടിക്കാട്ടി.

മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചതെങ്കിലും സർക്കാർ അതിൽ നിന്ന് വിട്ടുനിന്നുവെന്നും, അതിന്റെ ഫലമായി സർക്കാരിന് ഭരണതുടർച്ചയുടെ ന്യായികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് അൻവർ പ്രവചിച്ചു. തൊഴിലാളി വിഭാഗവും മതേതര ചിന്താഗതിയുള്ളവരും എൽഡിഎഫിൽ നിന്ന് അകന്നുവെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിച്ചില്ലെന്നും, യുഡിഎഫിനാണ് പിന്തുണ നൽകിയതെന്നും അൻവർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer