കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപയാണ് സ്വര്‍ണവില. വില്‍പന സമ്മര്‍ദ്ദം വില കുറയാന്‍ കാരണമായതായി പറയപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,800 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില.
സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.






