സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഷൊർണൂർ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം തുലാസിൽ തൂങ്ങിമുന്നണികൾ

പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും.

ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം  നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ
വനിത സംവരണമുള്ള നഗരസഭ ചെയർപേഴ്സൺ സീറ്റ്  പി. നിർമ്മല ആവശ്യപ്പെട്ടു എന്നാണ് സൂചന. അതേ സമയം മുൻ കൗൺസിലറായ സി.കെ. സൗമ്യയ്ക്ക് പാർട്ടി ചെയർപേഴ്സൺ സീറ്റ് നൽകിയാൽ പി. നിർമ്മല ബിജെപിയെയും യുഡിഎഫിനെയും സമീപിക്കുമെന്നും പാർട്ടി നേതാക്കളെ  അറിയിച്ചതായും സൂചനയുണ്ട്.

12 സീറ്റുള്ള ബിജെപിയും 5 സീറ്റുള്ള യുഡിഎഫും ഒന്നിച്ച് നിർമ്മലയ്ക്ക് പിന്തുണ നൽകിയാൽ നിർമ്മല ചെയർപേഴ്സൺ ആകുകയും എൽഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്യും. കഴിഞ്ഞ തവണയും എൽഡിഎഫിന് 17 സീറ്റുകളാണ് ലഭിച്ചത്. പിന്നീട് എസ്ഡിപിഐയുടെ പിന്തുണയോടെയായിരുന്നു 5 വർഷം ഭരണം നടത്തിയത്. ബിജെപിക്ക് കഴിഞ്ഞ തവണ 9 സീറ്റും യുഡിഎഫിന് 7 സീറ്റും ആയിരുന്നെങ്കിലും  എസ്ഡിപിഐ ബിജെപിക്ക് പിന്തുണ നൽകാത്തത് കഴിഞ്ഞ തവണ എൽഡിഎഫിൻ്റെ ഭരണത്തിന് ആശ്വാസമായി.

എന്നാൽ ഇത്തവണ ബിജെപി 12 സീറ്റുകൾ നേടിയതാണ് എൽഡിഎഫിൻ്റെ ഭരണത്തുടർച്ചയ്ക്ക് പ്രതിസന്ധി ആയത്. ഇത്തവണ  സ്വതന്ത്ര സ്ഥാനാർഥി ജയിച്ചത് ബിജെപിക്കും എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ സഹായകമായി. ചെയർപേഴ്സൺ സ്ഥാനം നിർമ്മലക്ക് നൽകി ഭരണം നിലനിർത്തണമെന്ന ആവശ്യവും സിപിഎമ്മിനുള്ളിൽ നിന്ന് ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement