Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shornur

ഷൊർണൂർ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം തുലാസിൽ തൂങ്ങിമുന്നണികൾ

പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും. ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം  നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽവനിത […]
Read more

ഷൊര്‍ണൂര്‍ സീറ്റ് ഉറപ്പിച്ചു; പി കെ ശശി കോണ്‍ഗ്രസിലേക്ക്

ഏറെ നാളുകളായി സിപിഎം നേതൃത്വവും മുന്‍ എംഎല്‍എ പി കെ ശശിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ ഇടത് രാഷ്ട്രീയം ഉപേക്ഷിച്ച് പി കെ ശശി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ചില സമീപനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കഴിഞ്ഞദിവസം തന്റെ തട്ടകമായ മണ്ണാര്‍ക്കാട് നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കടുത്ത വിമര്‍ശനമായിരുന്നു ശശി പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ […]
Read more

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ പെട്രോളുമായി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി

പാലക്കാട്: പെട്രോള്‍ കുപ്പിയുമായി വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി. കുളപ്പുള്ളി അല്‍ അമീന്‍ ലോ കോളജ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ഥികളില്‍ ഹാജിറ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വൈസ് പ്രിന്‍സിപ്പലിന്റെ […]
Read more

ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട്: ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതലാണ് വിദ്യാ‍ർത്ഥികളെ കാണാതായത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ 16 വയസ് പ്രായമുള്ള പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടികളെ കാണാതായതായ വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ഷോർണൂർ പൊലീസ് സ്റ്റേഷനിലും ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer