Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ അക്രമിച്ച്  ഉദ്യോഗസ്ഥരുടെ  കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ 3 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ നശിപ്പിച്ച   കേസ്സിലെ മൂന്ന് പ്രതികൾ പിടിയിൽ. വെള്ളിക്കുളങ്ങര വെട്ടിക്കുഴി സ്വദേശി കാവുങ്ങൾ വീട്ടിൽ റോഫി 50,കാവുങ്ങൾ വീട്ടിൽ റാഫി 42 , കുണ്ടുക്കുഴിപ്പാടം സ്വദേശി തൊണ്ടപ്പള്ളി വീട്ടിൽ സുനിൽ 52  എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.   

ചായ്പ്പൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതിലുള്ള പ്രതിഷേധത്തിൻെറ ഭാഗമായി പ്രതികൾ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി സ്റ്റേഷൻറ ജനൽ ചില്ലുകൾ വടി കൊണ്ട് അടിച്ച് തകർക്കുകയും അകത്തു കയറി വയർലെസ്സ് സെറ്റ്, ചാർജറുകൾ, എൽ ഇ ഡി ടി.വി., മിറർ, സ്റ്റേഷനിലെ ബോർഡുകളും നോട്ടീസ് ബോർഡ് എന്നിവയും അടിച്ച് തകർക്കുകയും, സ്റ്റേഷൻ ജി.ഡി., സ്റ്റേഷൻ റെക്കോഡുകൾ, എന്നിവ തള്ളി മറിച്ചിടുകയും, സ്റ്റേഷൻ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ഓഫീസിലെ മേശയും കസേരകളും മറിച്ചിടുകയും വലിച്ചെറിയുകയും ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ സുരേഷ് കുമാർ .എം.എസ്.  എന്നയാളുടെ ഓഫീസ് റൂമിനുള്ളിലെ കമ്പ്യൂട്ടർ, പ്രിൻറർ, സി.പി.യു എന്നിവ തല്ലി തകർക്കുകയും ചുവരിൽ ഉണ്ടായിരുന്ന നോട്ടീസ് ബോർഡും മാപ്പും മറ്റു ബോർഡുകളും വലിച്ച് കീറി പൊതു മുതലുകൾ നശിപ്പിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും സുരേഷ് കുമാറിനെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത് സംഭവത്തിനാണ് കേസെടുത്തിരിക്കുന്നത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കൃഷ്ണൻ കെ, അതിരപ്പിള്ളി എസ് എച്ച് ഒ മനീഷ് പൗലോസ്, എസ് ഐ  അജൽ കെ, ജി എസ് ഐ സുനിൽകുമാർ യു എം, സി പി ഒ മാരായ സുനിൽകുമാർ, മഞ്ജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer