Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടകാമ്പാൽ എട്ടാം വാർഡിൽ അംഗനവാടി സന്ദർശനവുമായി വാർഡ് മെമ്പർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ മോനിഷ രജീഷ് വാർഡിലെ വിവിധ അംഗനവാടികൾ സന്ദർശിച്ചു. കുട്ടികളുമായി സമയം ചെലവഴിച്ച മോനിഷ രജീഷ്, അവർക്കായി മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ പഠന– പരിപാലന സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്ന ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്.

അംഗനവാടികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കെട്ടിടാവസ്ഥ, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് അംഗനവാടി ജീവനക്കാരുമായി വിശദമായ ചർച്ചയും നടന്നു. ഉയർത്തിയ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്നും വാർഡ് മെമ്പർ അറിയിച്ചു.

സന്ദർശനത്തിന് ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, പ്രവർത്തകരായ സുഗുതൻ അയിനൂർ, അജിത് ഗഗനൻ, സിംജിത് അയിനൂർ എന്നിവർ നേതൃത്വം നൽകി. വാർഡിലെ കുട്ടികളുടെ ക്ഷേമത്തിനും അംഗനവാടികളുടെ മെച്ചപ്പെടുത്തലിനും മുൻഗണന നൽകുമെന്ന് നേതൃത്വം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer