Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മകനെ കഴുത്തുഞെരിച്ച് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാക്കൂരിൽ മകനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാക്കൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കാക്കൂർ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

അനുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു.ശനിയാഴ്ച‌ രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബിഎൻഎസ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement
WhiteswanTV Footer