സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രവാസി ക്ഷേമനിധി; നിസാര കാരണങ്ങൾ പറഞ്ഞ് അംഗങ്ങളെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

മലപ്പുറം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ അംഗങ്ങളെ നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതായി പരാതി. പ്രവാസ ജീവിതം തുടരുന്നവർക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും വേണ്ടി സർക്കാർ ആവിഷ്കരിച്ചതാണ് പ്രവാസി ക്ഷേമനിധി. ഇതിൽ അംഗത്വമെടുത്ത് അഞ്ച് വർഷം അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് പെൻഷനും അംശാദായം അടച്ച് കൊണ്ടിരിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും ക്ഷേമനിധി വഴി നൽകി വരുന്നുണ്ട്. എന്നാൽ ക്ഷേമനിധിയിൽ അംഗങ്ങളായി നാട്ടിൽ തിരിച്ചെത്തിയ പല മുൻ പ്രവാസികൾക്കും സാമ്പത്തിക പരാധീനതകൾ മൂലം അംശാദായം കൃത്യ സമയത്ത് അടക്കാൻ കഴിയാതെ വരുന്നുണ്ട്.

പല അംഗങ്ങളും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആറ് മാസത്തേതും ഒരു വർഷത്തേതും ഒന്നിച്ച് അടക്കുന്നവരാണ്. അഞ്ച് വർഷം അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായവർക്കാണ് പെൻഷന് അപേക്ഷിക്കാൻ കഴിയുക. ഇങ്ങനെ 60 വയസ്സ് പൂർത്തീകരിച്ച് പെൻഷന് അപേക്ഷിക്കുന്നവരോടാണ് അംശാദായത്തിൽ കുടിശ്ശിക ബാക്കിയുയുണ്ടെന്ന പേരും പറഞ്ഞ് പെൻഷൻ അപേക്ഷ സ്വീകരിക്കാതെ അപേക്ഷകൾ നിരസിക്കപ്പെടുകയും അടച്ച പൈസ തിരിച്ചെടുക്കുവാനും ക്ഷേമനിധി അധികൃതർ ആവശ്യപ്പെടുന്നത്. കുടിശികയുള്ള മുഴുവൻ പൈസയും അടക്കാൻ തയ്യാറായിട്ട് പോലും ക്ഷേമനിധി അധികൃതർ ഇവരോട് ദയ കാണിക്കുന്നില്ല. ഇത് പ്രവാസി ക്ഷേമനിധിയിൽ ചേർന്നിട്ടുള്ള ഒട്ടനേകം ആളുകളെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്.

ഒരു കാലത്ത് പ്രവാസിയായി നാട്ടിന് വേണ്ടി ഒട്ടേറെ സമ്പത്ത് ഉണ്ടാക്കിയ പ്രവാസികളോട് അനുകമ്പ കാണിച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള അംശാദായം അടക്കുന്നത് തടസ്സപ്പെട്ട് കിടക്കുന്നവർക്ക് കുടിശിക അടച്ച് തീർക്കുന്നതിന് ആവശ്യമായ സമയ പരിധി നൽകണമെന്നും നിസാര കാര്യങ്ങൾ പറഞ്ഞ് ക്ഷേമനിധിയിലെ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , നോർക്ക റൂട്ട്സ് ചെയർമാൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, സി.ഇ.ഒ. എന്നിവർക്ക് നിവേദനവും അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement