സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ് എഫ് താനൂർ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ സമാപിച്ചു

മലപ്പുറം: എസ് എസ് എഫ് താനൂർ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ താനാളൂർ പരേങ്ങത്ത് വെച്ച് നടന്നു.എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ്‌ നിസാമി തെന്നല സംഗമം ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് കെ പി ഉബൈദ് അദനി കുറുവട്ടിശ്ശേരി അധ്യക്ഷത വഹിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന തീവ്രവലതു മനോനില കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും രാം നാരായണനെ അടിച്ചുകൊന്നത് ആ മനോനില സംഘം ചേർന്നപ്പോഴുണ്ടായ സ്വാഭാവിക കൃത്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

മനുഷ്യൻ എന്ന പ്രേമേയത്തെ വീണ്ടെടുക്കാനുള്ള വലിയ ശ്രമങ്ങളാണ് പ്രതിവിധി. മനുഷ്യർക്കൊപ്പം എന്നത് വലിയ സാമൂഹിക മുദ്രാവാക്യമായി മാറണം. മനുഷ്യത്വം എന്നത് പഴകിതേഞ്ഞ ഒരാശയമല്ല എന്ന തിരിച്ചറിവിലേക്ക് നാം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും തീവ്ര വലതിനുള്ള രാഷ്ട്രിയ ബദൽ മനുഷ്യൻ എന്ന മുദ്രാവാക്യമാണെന്നും കൗൺസിൽ വിലയിരുത്തി.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അനസ് നുസ്രി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സാദിഖ്‌ തേഞ്ഞിപ്പലം, ജാബിർ സിദ്ധീഖി പൊന്മുണ്ടം കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.പി പി ദിൽഷാദ്, വി പി അബ്ദുള്ള അഹ്സനി, അറഫാത്ത്‌ സഖാഫി, ജിൽഷാദ്, പി ടി സിനാൻ ഫാളിലി, കെ പി നസ്റുദ്ധീൻ, സൈനുൽ ആബിദ് സഖാഫി, സി കെ റബീഹ് സഅദി, തമീം സഖാഫി, എം കെ റഷീദ്, ടി മുഹമ്മദ്‌ സാദിഖ്‌ എന്നിവർ ജനറൽ, ഫിനാൻസ്, സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.പി പി ദിൽഷാദ് സ്വാഗതാവും റഷീദ് താനാളൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement