പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലറെ ഒഴിവാക്കി. കൗണ്‍സില്‍ ഹാളില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗണ്‍സിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗണ്‍സില്‍ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങള്‍ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തത്.






