കോഴിക്കോട്: ജില്ല പരിവാർ ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാളിൽകോർപറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു.
പരിവാർ ജില്ല പ്രസിഡന്റ് ഡോ. ഡി.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യാതിഥിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ജില്ല സാമൂഹിക നീതി ഓഫിസർ അഞ്ജു മോഹൻ, ഇഖ്റ പ്രസിഡന്റ് ഡോ. അൻവർ, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, പരിവാർ സംസ്ഥാന സെക്രട്ടറി സുലേഖ അബൂട്ടി, ജില്ല വർക്കിങ് പ്രസിഡന്റ് ഷീന മാവൂർ, ദേശീയ നിർവാഹക സമിതിയംഗം പ്രഫ. കെ. കോയട്ടി, മൂസ റമി, എൻ.എം. സജ്ന, മുകുന്ദൻ പട്ടാണത്ത് എന്നിവർ സംസാരിച്ചു.പരിവാർ ജില്ല സെക്രട്ടറി കെ.പി. അനിരുദ്ധൻ സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് കുമാർ കുരുവട്ടൂർ നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 600 കുട്ടികൾ ഉൾപ്പെടെ 1500 ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.






