Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തലശ്ശേരി മൂന്നാം ഗെയിറ്റ് അടിപ്പാതയിൽ അപകടക്കെണി; ഓവുചാലിലെ ഇരുമ്പ് ബാറുകൾ തകർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ മൂന്നാം ഗെയിറ്റ് അടിപ്പാത അപകടാവസ്ഥയിൽ. പാതയിലെ ഓവുചാലിനു കുറുകെ സ്ഥാപിച്ച ഇരുമ്പ് ബാറുകൾ പൊട്ടിത്തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു.അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച ഓവുചാലിന് മുകളിലെ സ്ലാബുകൾക്ക് പകരമുള്ള ഇരുമ്പ് ബാറുകളാണ് തകർന്നിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഇതിൽ കുടുങ്ങി അപകടങ്ങൾ നിത്യസംഭവമാകുകയാണ്.

രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയത്ത് കുഴിയിൽ വീണ് വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഭാരമേറിയ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതാണ് ബാറുകൾ തകരാൻ കാരണമെന്ന് കരുതുന്നു. കാൽനടയാത്രക്കാർക്കും, പ്രത്യേകിച്ച് പ്രായമായവർക്കും ഈ ഭാഗം മുറിച്ചുകടക്കുക എന്നത് ഏറെ പ്രയാസകരമായി മാറിയിരിക്കുകയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് തകർന്ന ഇരുമ്പ് ബാറുകൾ മാറ്റി സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer