തൃശ്ശൂർ: കാണിപ്പയ്യൂർ പാൽ സൊസൈറ്റിക്ക് സമീപം പുഞ്ചിരിഗയ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്–പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗമായ ശോഭ ജയൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് എല്ലാവർക്കും ക്രിസ്തുമസ്–ന്യൂയർ സന്ദേശം നൽകി. സിനി തിലകൻ, സ്മിത ശക്തി, ഷീജ, ശൈലജ മുകുന്ദൻ, രാഗിണി രാജൻ, ലത പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടുകാരുടെയും ക്ലബ്ബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ആഘോഷത്തിന് കൂടുതൽ ഉത്സാഹം പകർന്നു. സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ വിവിധ പരിപാടികളോടെയാണ് ആഘോഷം സമാപിച്ചത്.




