Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും കുടുംബ സംഗമവും ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ (രജി. നം. 260 /82) ഒരു വർഷം നീണ്ടുനിന്ന 75-ാമത് വാർഷികാഘോഷമായ പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനവും കുടുംബ സംഗമവും നാളെ (ജനുവരി 4, ഞായറാഴ്ച) വൈകുന്നേരം 3.30 മുതൽ നടക്കും. ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ എം.എൻ. ഗോപാലൻ തന്ത്രികളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന്, കലാ-കായിക-വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപിയും, സീനിയർ അംഗങ്ങളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖും നിർവഹിക്കും. ക്ലബ്ബ് അംഗങ്ങളായ ജനപ്രതിനിധികളായ പി.ഐ. എബ്രഹാം, കെ.ജി. ബിനു എന്നിവരെ ക്ലബ്ബ് പ്രസിഡന്റ് എം.എൻ. ഗോപാലൻ തന്ത്രികൾ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണുമണി, എസ്.എൻ.ഡി.പി. ബ്രാഞ്ച് 155 വൈസ് പ്രസിഡന്റ് ആർ.കെ. കുഞ്ഞുമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി മധു കൃഷ്ണവിലാസം സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തും. തുടർന്ന് അംഗങ്ങളുടെ തിരുവാതിര, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും. ഗാനസന്ധ്യയോടെ പരിപാടികൾ സമാപിക്കും.

Recent News

Advertisement
WhiteswanTV Footer