തൃശ്ശൂർ: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ‘അശ്വമേധം 7.0’ ഗൃഹസന്ദർശന പദ്ധതി ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ആരംഭിച്ചു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിധീഷ് എ. എം ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ മെഡിക്കൽ ഓഫീസർ ഡോ. സോണിയ കെ. എസ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് അജയ് കുമാർ സി. വി, പി.എച്ച്.എൻ ഇൻ ചാർജ് ബീന കെ. ജോസ്, ആശാ പ്രവർത്തക സവിത എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ മുഴുവൻ വീടുകളും രണ്ടാഴ്ചയ്ക്കകം സന്ദർശിച്ച് കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും, രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നേരത്തെ തന്നെ ചികിത്സ നൽകുകയും ചെയ്ത് രോഗപകർച്ച തടയുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.




