Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസനം- സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കുന്നംകുളം ടൗൺഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പൊതുവാദത്തിന് നേതൃത്വം നൽകി.

വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ്, കൗൺസിലർമാരായ ടി സോമശേഖരൻ, മിനി മോൺസി, ബിനീഷ്, രോഷിത് എന്നിവർ സംസാരിച്ചു.സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസിലെ പ്രതാപൻ, കിഫ്ബി ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഗീവർ എം എഫ്, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ഐ, അസിസ്റ്റന്റ് എഞ്ചിനീയർ മൈഥിലി, ലാൻഡ് അക്വിസിഷൻ, സർവേ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പദ്ധതി വിശദീകരിച്ചു.

റിംഗ് റോഡ് വികസനത്തിനായി സർക്കാർ വകുപ്പുകളുടേതുൾപ്പെടെ ഇരുന്നൂറ്റി എഴുപത്തിരണ്ട് ഭൂഉടമകളുടെ വസ്തുക്കൾ ഏറ്റെടുക്കുന്നതായാണ് സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ നൂറ്റിയഞ്ച് കൈവശങ്ങൾ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളാണ്. നൂറ്റിപ്പതിനെട്ട് ഇടങ്ങളിൽ പാർപ്പിട കെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പത്ത് പാർപ്പിട കെട്ടിടങ്ങൾ മാത്രമാണ് ഭാഗികമായി പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഇരുപത്തേഴു കച്ചവട സ്ഥാപനങ്ങളെയും സ്വയംതൊഴിൽ സ്ഥാപനങ്ങളെയും ചില പൊതുപ്രയോഗ സ്ഥാപനങ്ങളെയും ഭാഗികമായി ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ഒരു കൈവശ ഭൂമിയും പൂർണമായി ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പൊതുവാദം കേൾക്കലിൽ പൊതുവേ പദ്ധതിയെ സ്വീകരിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്.

മുഴുവൻ ആളുകളുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യാഘാത പഠന റിപ്പോർട്ട് അന്തിമമാക്കും. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി യോഗം ചേർന്ന് റിപ്പോർട്ട് അംഗീകാര നടപടികളിലേക്ക് കടക്കും. റിപ്പോർട്ട് അംഗീകാരം ലഭിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കലിനുള്ള അന്തിമ വിജ്ഞാപനം സർക്കാർ പ്രസിദ്ധീകരിക്കും.

കുന്നംകുളം നഗരത്തിന്റെ കേന്ദ്ര പ്രദേശങ്ങളിൽ ദീർഘകാലമായി അനുഭവപ്പെടുന്ന ഗുരുതരമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നഗരത്തിനുള്ളിലൂടെയും നഗരത്തിലൂടെ കടന്നുപോകുന്ന വാഹനഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമാണ് റിംഗ് റോഡ് വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയും ചാവക്കാട്– വടക്കാഞ്ചേരി സംസ്ഥാന പാതയും സംഗമിക്കുന്ന കുന്നംകുളം ജംഗ്ഷനിൽ ഉണ്ടാകുന്ന അതിശക്തമായ ഗതാഗത സമ്മർദ്ദം കുറയ്ക്കുന്നതിന് നഗരത്തെ ചുറ്റിപ്പറ്റിയുള്ള കാര്യക്ഷമമായ ഗതാഗത ശൃംഖല അനിവാര്യമായിരുന്നു. ഗതാഗത പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം ആറു ദശാംശ ആറു കിലോമീറ്റർ നീളത്തിലുള്ള റിംഗ് റോഡ് ശൃംഖലയാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ബൈജു റോഡ്, എം ഒ റോഡിന്റെ വിവിധ ഭാഗങ്ങൾ, ടി കെ കൃഷ്ണൻ റോഡ്, യേശുദാസ് റോഡ് എന്നിവയ്ക്കൊപ്പം രണ്ട് ദശാംശ പതിനെട്ട് കിലോമീറ്റർ നീളത്തിലുള്ള ഹരിത കൊറിഡോറും പുതുതായി നിർദേശിച്ച ഗ്രീൻഫീൽഡ് കൊറിഡോറും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിംഗ് റോഡ് വികസന പദ്ധതിക്ക് ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനസ്ഥാപനം എന്നിവ ഉൾപ്പെടെ ആകെ പദ്ധതി ചെലവ് ഏകദേശം എഴുപത്തിരണ്ട് കോടി രൂപയായി കണക്കാക്കുന്നു. നിലവിലുള്ള നിയമ വ്യവസ്ഥകൾ പാലിച്ചായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപടികൾ നടപ്പിലാക്കുന്നത്.

Recent News

Advertisement
WhiteswanTV Footer