Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞയുടെയും ദേശീയ സെമിനാർ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി ദേശീയ സെമിനാർ ഉദ്ഘാടനത്തോടെ ആരംഭിച്ചു. ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം നടത്തി. മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വർഷത്തെ സെമിനാറിലെ പ്രബന്ധങ്ങൾ ചേർത്ത് മമ്മിയൂർ ദേവസ്വം പ്രസിദ്ധീകരിച്ച “സംഗീതസുധ” എന്ന പുസ്തകം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രകാശനം ചെയ്തു.

സെമിനാർ കോ- ഓർഡിനേറ്റർ ഡോ. സി.എം. നീലകണ്ഠൻ, വേദഗവേഷണ കേന്ദ്രം വടക്കേ മഠം ബ്രഹ്മസ്വം തൃശൂർ അദ്ധ്യക്ഷൻ ഡോ. ഹ്യൂഗോ ഡേവിഡ്, ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി, കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. കെ.എ. രവീന്ദ്രൻ, കെ. ജ്യോതി ശങ്കർ, വി. തുളസി ദാസ് എന്നിവർ സെമിനാറിൽ പ്രഭാഷണങ്ങൾ നടത്തി.തുടരുന്ന രണ്ട് ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer