പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കുന്നതായി സൂചന. പ്രാഥമിക വിലയിരുത്തലിൽ ഉണ്ണി മുകുന്ദന് വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പാർട്ടി വൃത്തങ്ങളിൽ ഉയരുന്നത്.
കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, ശോഭാ സുരേന്ദ്രന് പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യമില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്ഥാനാർത്ഥി സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളുക.




