സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ റോഡിൽ സ്ഫോടനം

കോഴിക്കോട്: നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. അറാംവെള്ളിക്ക് സമീപം സ്കൂൾ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം. ബസിന്റെ ടയർ റോഡിലൂടെ കയറിയ ഉടനെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് സ്ഫോടനം നടന്നതായി വ്യക്തമായത്. വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ശേഷമാണ് ഡ്രൈവർ സംഭവം പോലീസിനെ അറിയിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിൽ നിന്ന് സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »

നാവിക ആശുപത്രി കപ്പൽ നൽകാമെന്ന് ട്രംപ്; നിരസിച്ച് ഗ്രീൻലാൻഡ്

അമേരിക്ക: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ‘യു.എസ്.എൻ.എസ്

Read More »

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മാർച്ച് 1 മുതൽ മാറ്റങ്ങൾ

ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ

Read More »
Advertisement