തൃശൂർ: ഗുരുവായൂർ നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണന് കരക്കാട് എൻഎസ്എസ് കരയോഗം സ്വീകരണം നൽകി. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോനും വനിതാ സമാജം പ്രസിഡന്റ് കെ. രാധാമണിയും ചേർന്ന് ഷാൾ അണിയിച്ചു.
പി.കെ. രാജേഷ് ബാബു, സി. സജിത് കുമാർ, കൊങ്ങാട്ടിൽ അരവിന്ദാക്ഷൻ മേനോൻ, ഇ.എം. ചന്ദ്രശേഖരൻ മേനോൻ, കൊങ്ങാട്ടിൽ വിശ്വനാഥമേനോൻ, സൗമ്യ മുരളി, കെ. ലക്ഷ്മിദേവി, പങ്കജം വിശ്വനാഥൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.




