Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിലെ ജയിൽ കെട്ടിടത്തിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കെട്ടിടത്തിൽ തീപിടിത്തം. ജനറൽ ഫയർ ഫോഴ്‌സിന്റെയും എമർജൻസി മെഡിക്കൽ സർവീസസിന്റെയും സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയതായും അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

തീപിടിത്തവുമായി ബന്ധപ്പെട്ട് സാലിബിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer