തൃശ്ശൂർ: തൊഴിയൂർ സിഎം യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു.
സ്കൂളിന്റെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.കുന്നംകുളം നഗരസഭയിലെ അഞ്ഞൂർ വാർഡ് കൗൺസിലർ ഷജീഷ് കില്ലപ്പൻ, അഞ്ഞൂർകുന്ന് വാർഡ് കൗൺസിലർ വിദ്യ അഭിലാഷ്, ചിറ്റഞ്ഞൂർ വാർഡ് കൗൺസിലർ രഞ്ജിത്ത്, അഞ്ഞൂർപാലം വാർഡ് കൗൺസിലർ ദിലീപ് പുളിക്കൽ, ആലത്തൂർ വാർഡ് കൗൺസിലർ അദിൻ, വടക്കേക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കൗൺസിലർ മിൽന സിന്റോ, ഗുരുവായൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ഷബന, രണ്ടാം വാർഡ് കൗൺസിലർ അഷ്ഫാഖ് എന്നിവർ ആദരണ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ സംബന്ധമായ വിവിധ വിഷയങ്ങൾ സംഗമത്തിൽ ചർച്ചയായി.






