Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ഥാപക ദിനത്തിൽ സഹപ്രവർത്തകന് താങ്ങായി കെഇടി എമർജൻസി ടീം; സുരക്ഷിത ഭവനം പദ്ധതിക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കെഇടി എമർജൻസി ടീമിന്റെ ഈ വർഷത്തെ സ്ഥാപക ദിനാഘോഷം മാതൃകാപരമായ സേവനപ്രവർത്തനത്തിലൂടെ ശ്രദ്ധേയമായി. ശോചനീയാവസ്ഥയിലായ ഒരു സഹപ്രവർത്തകന്റെ വീട് പുനർനിർമ്മിച്ചു നൽകുന്ന ‘സുരക്ഷിത ഭവനം’ പദ്ധതിക്ക് ഇതോടനുബന്ധിച്ച് മലപ്പുറത്ത് തുടക്കമായി.നിലവിൽ താമസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്ന സഹപ്രവർത്തകന്റെ വീട് പൊളിച്ചുനീക്കി, അവിടെ സുരക്ഷിതമായ പുതിയ വീട് ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കെ.ഇ.ടി എമർജൻസി ടീം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കാരുണ്യപ്രവർത്തനം നടക്കുന്നത്.മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ, സെക്രട്ടറി വി.എം. ബഷീർ വെട്ടിച്ചിറ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 25-ഓളം സന്നദ്ധ പ്രവർത്തകർ ചേർന്നാണ് പഴയ വീട് പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആപത്ഘട്ടങ്ങളിൽ തുണയാകുന്നതിനൊപ്പം സ്വന്തം കുടുംബാംഗത്തെപ്പോലെ സഹപ്രവർത്തകനെ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം കെ.ഇ.ടി എമർജൻസി ടീമിന്റെ ഈ പ്രവർത്തനം.

Recent News

Advertisement
WhiteswanTV Footer