തൃശ്ശൂർ: സേവാഭാരതി തൃശ്ശൂർ ജില്ലാ സമിതിയുടെയും മിസാറ്റ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗപരിചരണ സഹായ പരിശീലന പ്രവേശന പരിപാടി ജനുവരി പതിനൊന്നിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സേവാഭാരതി തൃശ്ശൂർ ജില്ലാ ഓഫീസ് ഹാളിൽ വെച്ച് നടന്നു. സേവാഭാരതി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ഉണ്ണിരാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീ എം ഡി പ്രദീപ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടർ റിഷിൻ സുമൻ പദ്ധതി വിശദമായി അവതരിപ്പിച്ചു. മിസാറ്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ശ്രീമതി ലയ ആന്റോ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി സംസാരിച്ചു. സേവാഭാരതി തൃശ്ശൂർ ജില്ല സ്വാവലംബൻ കൺവീനർ ശ്രീ മനോജ് എ ആർ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയിൽ നാല്പതോളം അപേക്ഷകർ പങ്കെടുത്തു.




