മലപ്പുറം: ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു . തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടാണ് പരാതി നൽകിയത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു.
എന്നാൽ സുനി അനുസരിക്കാൻ തയാറാവാത്തതോടെ കർശന നിർദേശം നൽക്കുകയായിരുന്നു . ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ചരടെടുത്ത് കെട്ടിയതിനെ തുടർന്ന് ഒഴിവാക്കാൻ നിർദേശിച്ച സൂപ്രണ്ടിനെ സുനി ഭീഷണിപ്പെടുത്തുകയായിരുന്നു . കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.






