തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷനും ചാലക്കുടി ബേക്കേഴ്സ് അസോസിയേഷനും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാമ്പയിൻ നടത്തി. ബേക്കേഴ്സ് അസോസിയേഷൻചാലക്കുടി യൂണിറ്റ് പ്രസിഡന്റ് ഡേവിസ് എം ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ബേക്കർസ് അസോസിയേഷൻ സെക്രട്ടറി ജിനേഷ് ജോർജ് സ്വാഗതവും മർച്ച്ന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി നന്ദിയും പറഞ്ഞ യോഗത്തിൽ മൈക്രോ ചെക്ക് ലാബിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് ആരംഭിച്ചു. യോഗത്തിൽ ഡോ ശരത്ത് സാജൻ,മുനിസിപ്പൽ കൗൺസിലർ റെയ്സൺ ആലൂക്ക,അസോസിയേഷൻ ട്രഷറര്‍ ഷൈജു പുത്തൻപുറക്കൽ,
ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ് വെളിയത്, ജോബി മേലേs ത്ത്, ആന്റോ മേനച്ചേരി, ജോയ് പാനികുളം,ആന്റോ എരിഞെരി, ആന്റണി പി. വി,മുഹമ്മദ് സിനാൻ എന്നിവർ സന്നിഹിതർ പങ്കെടുത്തു.




