സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ്‌ഐടി വിഷയത്തിൽ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നു:ശബരിമല സ്വർണ മോഷണ കേസിൽ ‘പോറ്റിയെ കേറ്റിയത് ആരെന്ന് എല്ലാവർക്കും മനസിലായി’-മന്ത്രി പി രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ‘പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുകയാണ്’ എന്ന് മന്ത്രി പി രാജീവ്. എസ്‌ഐടിയെ എതിർത്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പച്ചക്കള്ളമാണെന്നും, ഈ വിഷയത്തിൽ നിയമസഭ ബഹിഷ്കരിച്ചത് വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരു മോഷണക്കേസിൽ പ്രതിയെ പിടികൂടുമ്പോൾ, അതിന് മുമ്പ് നടന്ന മറ്റ് മോഷണങ്ങളും അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സാധാരണയായി ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന പതിവില്ലെന്നും, ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ അതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ എപ്പോഴും ഇരകൾക്കൊപ്പമാണെന്നും മന്ത്രി വീണ്ടും ഉറപ്പിച്ചു.വയനാട് പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള ചിലർ പണം നൽകിയതായി രേഖകളുണ്ടെന്നും, എന്നാൽ എംപിമാർ ഉൾപ്പെടെ മറ്റ് ആരും പണം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ യുഡിഎഫ് തന്നെ ആസൂത്രണം ചെയ്തതാണെന്നും, സോണിയ ഗാന്ധി ഉൾപ്പെടെ ഇടപെട്ടുവെന്ന വാർത്തകൾ വന്നപ്പോഴും നേതാക്കൾ അത് നിഷേധിക്കാതിരുന്നതായും മന്ത്രി പി രാജീവ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »
Advertisement