സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രസ്ഥാനം മടുത്ത് പടിയിറങ്ങി എ വി ജയന്‍

സിപിഐഎം എന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വയനാട് ജില്ലയിലെ പൊട്ടിത്തെറി വാര്‍ത്തകള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം തന്നെയാണ്. സാധാരണക്കാര്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരിടം തന്നെയാണ് വയനാട് എന്ന കാര്യത്തില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ ഇന്നത്തെ വയനാടിന്റെ അവസ്ഥ അങ്ങനെയല്ല. വയനാട്ടിലെ സിപിഎം പ്രസ്ഥാനത്തിന്റെയും അവസ്ഥയും അങ്ങനെയല്ല.

ആദ്യകാലങ്ങളില്‍ വയനാട്ടില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പൂതാടി പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ഒരു തരം ആവേശമായിരുന്നു. ബാല സംഘം മുതല്‍ പാര്‍ട്ടിയുടെ ഭാഗമാകുന്ന കുട്ടികള്‍ പ്രായത്തിന് അനുസരിച്ച് യുവജന സംഘടനയിലും തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തിലും തുടര്‍ന്നുള്ള നേതൃത്വങ്ങളിലും സജീവമായി നില്‍ക്കുന്ന പരസ്പര സഹകരണമുള്ള ജനങ്ങളായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയം കഴിഞ്ഞാല്‍ അങ്ങോട്ടുമിങ്ങോട്ടും സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ജനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നേരെ കണ്ടാല്‍ മിണ്ടാത്ത എതിര്‍പാര്‍ട്ടിക്കാരണെങ്കില്‍ അതിന് ശേഷം നല്ല സുഹൃത്തുക്കളാണ് അവിടെയുള്ള എല്ലാവരും.

അങ്ങനെ സ്നേഹത്തോടെയും സഹോദര്യത്തോടെയും കഴിഞ്ഞ നാടാണ് പൂതാടി പഞ്ചായത്ത്. എന്നാല്‍ ഈ പഞ്ചായത്ത് കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പാര്‍ട്ടിയെ വര്‍ഷങ്ങളായി നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരു നല്ല സഖാവെന്ന് ജനങ്ങള്‍ പറഞ്ഞ് കേട്ടിട്ടുള്ള എ വി ജയനുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് എവിടെ തിരിഞ്ഞാലും കേള്‍ക്കാനുള്ളത്. എ വി ജയന്‍ പാര്‍ട്ടി വിട്ടു എന്ന വാര്‍ത്തയാണ് അവസാനമായി പുറത്ത് വരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയും ചേരിതിരഞ്ഞുള്ള ആക്രമണത്തിലും മനസ്സു മടുത്താണ് ജയന്‍ സഖാവ് പാര്‍ട്ടി അഗത്വം ഉപേക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ പാര്‍ട്ടിയിലെ പഴയകാല പ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ വയനാട്ടില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റായി എവി ജയന്‍ അധികാരത്തില്‍ വന്നത് മുതല്‍ ചെറിയ രീതിയിലുള്ള പൊട്ടലും ചീറ്റലും ആരോപണങ്ങളും പാര്‍ട്ടിക്ക് അകത്ത് നിന്നും ഉണ്ടായിരുന്നതായി കേള്‍ക്കുന്നു. ആദ്യകാലത്ത് സ്ത്രീവിഷയം ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതായും ആ ആരോപണങ്ങളില്‍ തളരാതെ മുന്നോട്ട് പോയ എവി ജയനെതിരെ പുതിയ ഒരു ഗ്രൂപ്പ് ഉണ്ടാവുകയും ആ ഗ്രൂപ്പ് പലരീതിയിലുള്ള അക്രമണങ്ങള്‍ നടത്തിയിരുന്നെന്നുമാണ് പറയപ്പെടുന്നത്.

പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള സഖാവാണ് എവി ജയന്‍. പഞ്ചായത്ത് പ്രസിഡന്റായി അധികാരത്തില്‍ വരുന്നതിന് മുന്നെ തന്നെ താഴെ കിടയിലുള്ള പ്രവര്‍ത്തനം നടത്തുന്ന സമയത്ത് പോലും ജനങ്ങളെ കൂടെ നിര്‍ത്താനും അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാനും മടിയില്ലാത്ത നല്ലൊരു നേതാവായിരുന്നെന്നും സാധാരണക്കാരായ പാര്‍ട്ടിക്കാരും നാട്ടിലെ ജനങ്ങളും പറയുന്നുണ്ട്.

എ വി ജയനെതിരെ തിരഞ്ഞ ഗ്രൂപ്പ്കളിയില്‍ പലതരത്തിലുള്ള തൊഴുത്തില്‍ കുത്തലുകളും ഒഴിവാക്കലുകളും നടന്നു. പൂതാടിയിലെ രാഷ്ട്രീയ സാഹചര്യം പോലും മാറി മറിഞ്ഞു. കൂടെ തോളില്‍ കയ്യിട്ടു നടന്നവരും ഒരുമിച്ച് പോസ്റ്ററൊട്ടിക്കാനും ഇന്‍ഖ്വിലാബ് വിളിക്കാനും നടന്നവര്‍ പിന്നില്‍ നിന്ന് കുറ്റം പറയാനും അവസരം കിട്ടിലാല്‍ പാലം വലിക്കാനും തുടങ്ങി.

ഒരുമിച്ച് നടന്ന് പ്രസ്ഥാനം കെട്ടിപടുത്ത പലരും വാട്സാപ്പ് ഗ്രൂപ്പുകളില്‍ മാത്രം രാഷ്ട്രീയം പറയാന്‍ ശീലിച്ചു. നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പലരെയും പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പും നേതൃത്വവും കണ്ടില്ലെന്നു നടിക്കാനും തരം താഴ്ത്താനും തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ എവി ജയന്‍ പാര്‍ട്ടി അംഗത്വം രാജി വെച്ചതിനുള്ള കാരണങ്ങളും പുറത്തുവരുന്നുണ്ട് .പഞ്ചായത്തില്‍ ചികിത്സാ സഹയാത്തിന് അനുവദിച്ച തുകയില്‍ നിന്ന് ബാക്കി വന്ന പണം ഉപയോഗിച്ച് പാര്‍ട്ടി കെട്ടിടം നിര്‍മ്മിക്കാന്‍ വായ്പ കൊടുത്തെന്ന് ചൂണ്ടി കാട്ടി പാര്‍ട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് എ വി ജയനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ഇതിനെതിരെ മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തല്‍ നേരിടുകയും ജില്ലാകമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് അന്ന് എവി ജയനെ പാര്‍ട്ടി തരം താഴ്ത്തിയത്. അന്ന് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി അത്ര നല്ല ടേമ്സിലല്ല എവി ജയന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്ലാ പിണക്കങ്ങളും മറന്ന് പാര്‍ട്ടിയുമായി സഹകരിച്ച് മികച്ച് പ്രവര്‍ത്തനമാണ് പഞ്ചായത്തില്‍ സിപിഎം കാഴ്ച്ചവെച്ചത്. തുടര്‍ന്നും പ്രതികാര നടപടി ആവര്‍ത്തിച്ചതാണ് ഇപ്പോള്‍ അദ്ദേഹത്തെ ചൊടുപ്പിച്ചിരിക്കുന്നത്.

കര്‍ഷകസംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനസ്വീകാര്യനായ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, പുതാടി പഞ്ചായത്തില്‍ സിപിഎമ്മിന്റെ ജനകീയ മുഖം എന്നിങ്ങനെ ജയനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാന്‍ ഒരുപാടുണ്ട്. പാര്‍ട്ടിയില്‍ നിന്നുള്ള ജയന്റെ പടിയിറക്കം പഞ്ചായത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടയില്‍ ജയന്‍ തന്റെ നിലപാട് വ്യക്തമാക്കി രം?ഗത്ത് വരികയും തനിക്ക് പാര്‍ട്ടിക്ക് അകത്ത് നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നുപറയുകയും ചെയ്തു.

കഴിഞ്ഞ ജില്ലാ സമ്മേളനം മുതലാണ് വയനാട് ജില്ലയിലെ ഇജങ പാര്‍ട്ടിക്കിടയിലെ പൊട്ടിത്തെറി ആരംഭിച്ചതെന്നും . മുന്‍ എംഎല്‍എ ശശീന്ദ്രന്റെ പിന്‍തുണയോടെ കെ റഫീഖ് ജില്ലാ സെക്രട്ടറിയായി വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പറയുന്നത് വയനാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്. പി ഗഗാറിനെ അട്ടിമറിച്ച് കെ റഫീഖ് ജില്ലാ സെക്രട്ടറിയായതില്‍ പരസ്യമായി അന്ന് എവി ജയന്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് കെ റഫീഖ് ശീന്ദ്രന്‍പക്ഷത്തിന്റെ കണ്ണിലെ കരടായി ജയനെ മാറ്റി. തുടര്‍ന്നങ്ങോട്ട് ജയനെ ജില്ലാ നേത്യത്വം വലിയ രീതിയില്‍ വേട്ടയാടാന്‍ തുടങ്ങി. പിന്നെ തുടരെ തുടരെയുള്ള തരംതാഴ്ത്തല്‍ നടപടികള്‍ വന്നു തുടങ്ങി. ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ജയനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് വരെ തരം താഴ്ത്തി.

പൂതാടി പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചത് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എവി ജയന്‍ എത്തുമെന്ന സാഹചര്യം വന്നു. ഇങ്ങനെയാണ് ജയനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചതെന്നു തുറന്നു പറയാനും പാര്‍ട്ടിക്കാര്‍ക്ക് മടിയില്ല .ഇതിനെരെയാണ് 35 വര്‍ഷത്തെ തന്റെ പ്രസ്ഥാനത്തോടുള്ള ബന്ധം പോലും വേണ്ടെന്ന് വെച്ച് പാര്‍ട്ടി അംഗ്വം രാജിവെച്ചിരിക്കുന്നത് .ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എ വി ജയന്‍ എന്ന കറ തീര്‍ന്ന സഖാവിനോടുള്ള ജനങ്ങളുടെ താല്‍പര്യവും ഇഷ്ടവുമാണ് . ഈ നിലപാടില്‍ പൂതാടി പഞ്ചായത്തിലെ സിപിഎം കുറച്ച് വിയര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തല്‍. പാര്‍ട്ടി അധികാരത്തില്‍ വരാനുള്ള സാധ്യതയെ കൂടി കരിനിഴല്‍ വീഴ്ത്തിയാണ് ഈ പടിയിറക്കം എന്ന കാര്യം പകല്‍ പോലെ സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement